ഇളയരാജ ഗാനം: സിനിമയില്‍ ഉപയോഗിച്ചത് തടയായാനാവില്ലെന്ന് കോടതി

ഇളയരാജ ഗാനം: സിനിമയില്‍ ഉപയോഗിച്ചത് തടയായാനാവില്ലെന്ന് കോടതി

അനുവാദമില്ലാതെ പാട്ട് ഉപയോഗിച്ചെന്ന കേസില്‍ സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് കോടതിയില്‍ നിന്ന് തിരിച്ചടി. ശിവരാത്രി ഗാനം ‘മിസിസ് ആന്‍ഡ് മിസ്റ്റര്‍ ‘സിനിമയില്‍ ഉപയോഗിക്കുന്നത് തടയാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യമാണ് കോടതി തള്ളിയത്.
1990ല്‍ പുറത്തിറങ്ങിയ മൈക്കിള്‍ മദന കാമരാജന്‍ എന്ന സിനിമയിലെ ശിവരാത്രി എന്ന ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്നായിരുന്നു ഇളയരാജയുടെ പരാതി. പകര്‍പ്പവകാശ നിയമ പ്രകാരം തന്റെ അനുമതി വാങ്ങിയ ശേഷമേ സിനിമയില്‍ ഗാനം ഉപയോഗിക്കാവൂവെന്നും അങ്ങനെ ചെയ്യാത്തതിനാല്‍ ഗാനം ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യണമെന്നുമായിരുന്നു ഇളയരാജയുടെ വാദം. അനുമതിയില്ലാതെ പാട്ടില്‍ മാറ്റങ്ങള്‍ വരുത്തിയതും പകര്‍പ്പവകാശ ലംഘനമാണ് എന്ന് ഇളയരാജ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിര്‍മാതാക്കളുടെ ഭാഗം കേള്‍ക്കണമെന്ന് കോടതി വ്യക്തമാക്കി. മദ്രാസ് കോടതിയാണ് കേസ് പരിഗണിച്ചത്. മിസ്റ്റര്‍ ആന്‍ഡ് മിസിസ് നിര്‍മാതാക്കള്‍ക്ക് കോടതി നോട്ടീസ് അയച്ചു. തന്റെ ഗാനങ്ങള്‍ വേദിയില്‍ പാടരുതെന്ന് ആവശ്യപ്പെട്ട് പല പ്രമുഖ ഗായകര്‍ക്കും ഇളയരാജ നോട്ടീസ് അയച്ചത് വിവാദമായിരുന്നു.

administrator

Related Articles