നടന് മമ്മൂട്ടിയുമായി അഭിമുഖം നടത്തി മലയാളികള്‍ക്കിടയില്‍ ഏറെ ആരാധകരുള്ള ഇമറാത്തി സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ഖാലിദ് അല്‍ അമീരി മലയാള സിനിമയില്‍ അഭിനയിക്കാനായെത്തുന്നു. അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന ചത്താ പച്ച-ദ റിങ് ഓഫ് റൗഡീസ് എന്ന സിനിമയിലാണ് അതിഥി താരമായി ഖാലിദ് അല്‍ അമീരി എത്തുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഖാലിദ് അല്‍ അമീരി തന്നെയാണ് സിനിമയില്‍ വേഷമിടുന്ന കാര്യം പങ്ക് വെച്ചത്. അര്ജുന് അശോകന് മുഖ്യ വേഷത്തിലെത്തുന്ന സിനിമയുടെ ചിത്രീകരണം ഫോര്‍ട് കൊച്ചിയിലാണ് നടക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ആരാധകരുള്ള ഖാലിദ് ആദ്യമായാണ് സിനിമയില്‍ വേഷമിടുന്നത്.
administrator