‘ആഭ്യന്തര കുറ്റവാളി’ യുടെ സക്സസ് പ്രൊമോ സോങ് പുറത്തിറങ്ങി

‘ആഭ്യന്തര കുറ്റവാളി’ യുടെ സക്സസ് പ്രൊമോ സോങ് പുറത്തിറങ്ങി

മൂന്നാം വാരത്തിലും തിയേറ്ററിൽ വിജയക്കുതിപ്പ് തുടരുന്ന ആസിഫ് അലിയുടെ ഹിറ്റ് ചിത്രം ആഭ്യന്തര കുറ്റവാളിയുടെ സക്സസ് പ്രൊമോ സോങ് പുറത്തിറങ്ങി. പ്രൊമോ സോങ്ങിന് ക്രിസ്റ്റി ജോബിയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്‌. മനു മഞ്ജിത്, മലയാളി മങ്കീസ് എന്നിവരാണ് ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

സഹദേവൻ എന്ന കേന്ദ്ര കഥാപാത്രമായി ആസിഫ് അലിയുടെ മിന്നും പ്രകടനത്തിനൊപ്പം സിദ്ധാർഥ് ഭരതൻ, ഹരിശ്രീ അശോകൻ, ജഗദീഷ് , അസീസ് നെടുമങ്ങാട്, ആനന്ദ് മന്മദൻ തുടങ്ങി ചിത്രത്തിലെ പ്രധാന റോളുകളിലെത്തിയ താരങ്ങളെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.

നൈസാം സലാം പ്രൊഡക്ഷന്റെ ബാനറിൽ നൈസാം സലാം നിർമ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്. തുളസി, ശ്രേയാ രുക്മിണി എന്നിവർ നായികമാരായെത്തുന്ന ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ ജോജി,വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, പ്രേം നാഥ്, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവർ അവതരിപ്പിക്കുന്നു.

ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചത് അജയ് ഡേവിഡ് കാച്ചപ്പള്ളി, എഡിറ്ററായത് സോബിൻ സോമൻ, സംഗീതം നിർവഹിച്ചത് ബിജിബാൽ, ക്രിസ്റ്റി ജോബി, ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്തത് രാഹുൽ രാജ്, ആർട്ട് ഡയറക്ടറായത് സാബു റാം, പ്രൊഡക്ഷൻ കൺട്രോളർ ജിത്ത് പിരപ്പൻകോട്, ലൈൻ പ്രൊഡ്യൂസർ ടെസ്സ് ബിജോയ്, ഷിനാസ് അലി, പ്രൊജക്റ്റ് ഡിസൈനർ നവീൻ ടി ചന്ദ്രബോസ്, മേക്കപ്പ് സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം മഞ്ജുഷാ രാധാകൃഷ്ണൻ, ഗാനരചന മനു മൻജിത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ:
പ്രേംനാഥ്, സൗണ്ട് ഡിസൈൻ ധനുഷ് നയനാർ, ഫിനാൻസ് കൺട്രോളർ സന്തോഷ് ബാലരാമപുരം, അസ്സോസിയേറ്റ് ഡയറക്ടർ സാൻവിൻ സന്തോഷ്, അരുൺ ദേവ്, സിഫാസ് അഷ്റഫ്, സ്റ്റിൽസ്: സലീഷ് പെരിങ്ങോട്ടുകര, അനൂപ് ചാക്കോ, പബ്ലിസിറ്റി ഡിസൈൻ: മാമി ജോ, പി.ആർ.ഒ. ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ എന്നിവരാണ്.

administrator

Related Articles