ആപ്പിളിന്റെ ചീഫ് ഓപറേറ്റിങ് ഓഫീസറായി ഇന്ത്യന്‍ വംശജനായ സാബിഹ് ഖാനെ നിയമിച്ചു.
30 വര്‍ഷമായി ആപ്പിളില്‍ സേവനമനുഷ്ഠിക്കുന്ന, ഇപ്പോൾ സീനിയര്‍ വൈസ് പ്രസിഡൻ്റായ 58 കാരൻ സാബിഹ് ഖാന്‍ നിലവിലെ സിഒഒ ജെഫ് വില്യംസിന് പകരക്കാരനായാണ് വരുന്നത്. ഈ മാസം അവസാനം സാബിഹ് ഖാന്‍ ചുമതലയേല്‍ക്കുമെന്നാണ് റിപ്പോർട്ട്. 1995ലാണ് സാബിഹ് ഖാന്‍ ആപ്പിളിന്റെ ഭാഗമാകുന്നത്. അതിന് മുമ്പ് ജി.ഇ പ്ലാസ്റ്റിക്‌സില്‍ ആപ്ലിക്കേഷന്‍സ് ഡെവലപ്‌മെന്റ് എന്‍ജിനീയറായും കീ അക്കൗണ്ട് ടെക്‌നിക്കല്‍ ലീഡറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ മൊ റാദാബാദില്‍ ജനിച്ച സാബിഹ് സ്‌കൂള്‍ പഠനകാലത്ത് സിംഗപ്പൂരിലേക്കും പിന്നീട് അമേരിക്കയി ലേക്കും താമസം മാറ്റി. ടഫ്റ്റ്‌സ് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിലും ഇരട്ടബിരുദവും റെന്‍ സെലേര്‍ പോളിടെക്‌നിക് ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
