കഴിഞ്ഞ ദിവസങ്ങളിലായി നിരവധി മലയാളം സിനിമകളാണ് ഒടിടിയിലെത്തിയത്. നരിവേട്ടയും കുബേരയും ഉള്‍പ്പെടെയുള്ള ചിത്രങ്ങൾ . വരും ദിവസങ്ങളിലും നിരവധി ചിത്രങ്ങള്‍ ഒടിടി വഴി ഇനിയും വരുന്നു. ഇനി റിലീസ് ചെയ്യുന്ന പ്രധാനപ്പെട്ട ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
അസ്ത്ര
മനോരമ മാക്‌സലാണ് അമിത് ചക്കാലക്കല്‍ നായകനാവുന്ന ആസാദ് അലവില്‍ സംവിധാനം ചെയ്ത ചിത്രം റിലീസിനെത്തുന്നത്. ക്രൈം ത്രില്ലര്‍ യോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഡിഎന്‍എ
ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ഡിഎന്‍എയില്‍ നിമിഷ സജയനും അഥര്‍വയുമാണ് പ്രധാന വേഷത്തിലെത്തുന്നത്. ജിയോ ഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന്റെ സംവിധായകന്‍ നെല്‍സണ്‍ വെങ്കടേശനാണ്.

യുണൈറ്റഡ് കിങ്ഡം ഓഫ് കേരള
ചെമ്പരത്തി പൂവ്, ഉപചാരപൂര്‍വം ഗുണ്ട ജയന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ വൈഗ സംവിധാനം ചെയ്ത ചിത്രമാണ് യുണൈറ്റഡ് കിങ്ഡം ഓഫ് കേരള.

ആസാദി
ശ്രീനാഥ് ഭാസി, വാണി വിശ്വനാദ്, ലാല്‍, സൈജു കുറുപ്പ് എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ആസാദി എന്ന ചിത്രം ജൂണ്‍ 27 മുതല്‍ മനോരമ മാക്‌സില്‍ ലഭ്യമാകും.

ലൗലി
ദിലീഷ് നായര്‍ സംവിധാനം ചെയ്ത് മാത്യു തോമസ് നായകനായ ലൗലി എന്ന സിനിമയും ഉടന്‍ ഒടിടി റിലീസിനെത്തും.
