അപകീര്‍ത്തികരമായ സൈബര്‍ പ്രചരണങ്ങള്‍ക്കെതിരെ നിയമ നടപടിയുമായി ഏഷ്യാനെറ്റ് ന്യൂസ്. ഫേസ്ബുക്കിലും യുട്യൂബിലും നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ തിരുവനന്തപുരം സൈബര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനും വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കും എതിരായാണ് സോഷ്യല്‍ മീഡിയയില്‍ സംഘടിതമായി പ്രചാരണം നടത്തുന്നത്.
അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ പോരാളി ഷാജി, ഷമീര്‍ ഷാഹുദീന്‍ വര്‍ക്കല, അരുണ്‍ ലാല്‍ എസ്.വി, സാനിയോ മയോമി എന്നീ ഫേസ്ബുക്ക് ഐഡികള്‍ക്കും എബിസി മലയാളം, എസ് വിസ് വൈബ്‌സ് എന്നീ യുട്യൂബ് ചാനലുകള്‍ക്കും എതിരായാണ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്.