മുതിര്‍ന്ന ചലച്ചിത്രകാരന് അടൂര്‍ ഗോപാലകൃഷ്ണന് പുതിയൊരു സിനിമക്ക് തയ്യാറെടുക്കുകയാണെന്നും 84 വയസ്സുള്ള വിഖ്യാത സംവിധായകൻ സര്‍ഗ്ഗാത്മകമായ ഊര്‍ജ്ജവും നിശ്ചയദാര്‍ഢ്യവും നിറഞ്ഞയാളാണെന്നും സാംസ്കാരിക മന്ത്രി സജി ചെറിയാന് പറഞ്ഞു. കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടിയിലേക്ക് അടൂരിനെ ക്ഷണിക്കാന്‍ മന്ത്രി അദ്ദേഹത്തിന്റെ വസതിയിലെത്തിയപ്പോളാണ് സിനിമക്ക് തയ്യാറെടുക്കുന്ന വിവരം അറിയുന്നത്.
‘ഞാന്‍ മന്ത്രിയായിരിക്കുമ്പോള്‍ സിനിമ ആരംഭിക്കാന്‍ കഴിയുമോ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. അപ്പോള്‍ അദ്ദേഹം ആത്മവിശ്വാസത്തോടെ മറുപടി നല്കി. ‘തീര്‍ച്ചയായും, അത് ഉടന്‍ സംഭവിക്കും.’ എന്ന മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഈ വാര്‍ത്തയെ സിനിമാ ആരാധകരും പ്രവര്‍ത്തകരും വലിയ ആവേശത്തോടെയും കൗതുകത്തോടെയുമാണ് നോക്കിക്കാണുന്നത്. കഥകളി പശ്ചാത്തലമുളള കുടുംബത്തിലാണ് ജനനമെങ്കിലും നാടകത്തോടുള്ള താല്പ്പര്യമായിരുന്നു അടൂര്‍ ഗോപാലകൃഷ്ണനെ സിനിമയോട് അടുപ്പിച്ചത്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പഠനത്തിന് ശേഷം ഫിലിം സൊസൈറ്റി പ്രവര്‍ത്തനവും ഡോക്യുമെന്ററി നിര്‍മാണവുമായി മുന്നോട്ടുപോയ അടൂരിന്റെ മനസില്‍ സിനിമകളുടെ കാമ്പുള്ള പ്രമേയങ്ങളുടെ വേലിയേറ്റമായിരുന്നു. സ്വയംവരം ആയിരുന്നു ആദ്യ ചിത്രം. പിന്നീടങ്ങോട് നിരവധി ചിത്രങ്ങള്‍ ചെയ്തു.
രണ്ടാമത് സംവിധാനം ചെയ്ത കൊടിയേറ്റം (1977) ദേശീയ അവാര്‍ഡ് നേടിയ ചിത്രമായി, കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ അംഗീകാരം നേടിയ ചിത്രമായി മാറി മൂന്നാമത്തെ ചിത്രം എലിപ്പത്തായം (1982), മുഖാമുഖം (1984), അനന്തരം (1987), മതിലുകള്‍ (1990), ഇന്നും യുവതലമുറയും വിസ്മയത്തോടെ കാണുന്ന വിധേയന് (1993), കഥാപുരുഷന്, നിഴല്‍കൂത്ത്, നാലു പെണ്ണുങ്ങള്, ഒരു പെണ്ണും രണ്ടാണും, പിന്നെയും ഇവയെല്ലാം അടൂരിന്റെ മുദ്ര പതിഞ്ഞ സൃഷ്ടികളാണ്.
മലയാളത്തിലെ മികച്ച രാഷ്ട്രീയ സിനിമകളിലൊന്നായ മുഖാമുഖവും എന്പതുകളില് നവതരംഗ സിനിമകള്‍ക്ക് വിത്തുപാകിയ അനന്തരവും അടൂരിലെ പ്രതിഭയുടെ മാറ്റുകൂട്ടി. അടൂരിനൊപ്പം കൂടിയ മമ്മൂട്ടിയെ ഭാസ്കരപട്ടേലായും വൈക്കം മുഹമ്മദ് ബഷീറായും മാത്രം മലയാളി കണ്ടു.
നിഴല്‍ക്കുത്തും നാലും പെണ്ണുങ്ങളും ഒരു പെണ്ണും രണ്ടാനവും പിന്നേയും കുറെ ചലച്ചിത്രങ്ങള്‍. കാര്‍ക്കശ്യസ്വഭാവവും സത്യസന്ധതയും ഉറച്ച നിലപാടുകളും അടൂരിനെ മലയാളികള്‍ക്ക് പ്രിയങ്കരനാക്കി. കലാമൂല്യത്തിലും ആഴമേറിയ ഉള്ളടക്കങ്ങളിലും എന്നും അടൂര്‍ സിനിമകള്‍ സമ്പന്നമായിരുന്നു